ഹെംലോക് എന്ന സസ്യവിഷം അതിലൊന്നാണ്. അതു നല്‍കിയാണ് ഗ്രേറ്റ് ഫിലോസഫര്‍ ആയിരുന്ന സോക്രട്ടീസിനെ കൊന്നത്. പിന്നൊന്നുള്ളത് അക്കോനൈറ്റ് ആണ്. ക്ലോഡിയസ് ചക്രവര്‍ത്തിയെ അദ്ദേഹത്തിന്റെ ഭാര്യ അഗ്രിപ്പിന കൊന്നത് ഈ സസ്യവിഷം നല്‍കിയാണ്. പിന്നെയുള്ളത് ബെലഡോണയാണ്. പണ്ടു കണ്ണെഴുതാനും കവിളു ചുവപ്പിക്കാനും ഒക്കെ ഉപയോഗിച്ചു. പക്ഷേ ഇതിന്‍റെ പത്തു ഇല തിന്നാല്‍ ആള് കാലിയാകും. ഡൈ മീതൈല്‍ മെര്‍ക്കുറി പക്ഷേ, മെല്ലെ മെല്ലെയേ കൊല്ലൂ. കൈയ്യില്‍ ഒന്ന് പുരണ്ടാല്‍ ചുരുങ്ങിയത് നാലു മാസം കൊണ്ടു മാത്രമേ ആളു വടിയാകൂ. അങ്ങിനെയാണ് ഒരു പരീക്ഷണത്തിനിടെ ന്യൂ ഹാംഷെയറിലെ ഡര്‍മൌത്ത് കെമിസ്ട്രി പ്രൊഫസര്‍ 1996ല്‍ കാലിയായത്. ടെട്രോഡോടോക്സിന്‍ കടലിന്റെ അടിത്തട്ടിലെ ചില മീനുകളില്‍ കാണുന്ന വിഷമാണ്. 26 ചെറുപ്പക്കാരെ ഒരു മിനിറ്റ് കൊണ്ടു കൊന്നു കളയാനുള്ള ശക്തിയുണ്ട് ഈ മീന്‍ വിഷത്തിന്. പൊളോണിയം റേഡിയോ വികിരണം ഉള്ള വിഷമാണ്. ഒരൊറ്റ ഗ്രാം പൊളോണിയം ഉപയോഗിച്ചു കുറഞ്ഞ മാസങ്ങള്‍ കൊണ്ടു പതിനഞ്ചു ലക്ഷം ആളുകളെ കൊല്ലാന്‍ കഴിയും. പ്രസിദ്ധ റഷ്യന്‍ ചാരന്‍ അലക്സാണ്ടര്‍ ലിത്വിനെങ്കോയെ മൂന്നാഴ്ച കൊണ്ടു കൊന്നത് ഇതിന്റെ ചെറിയൊരു അംശം അദ...
Comments
Post a Comment