Skip to main content

Posts

നഖത്തിന്റെ വളർച്ച

മാംസത്തിനകത്തു നിന്നും പുറത്തേക്ക് ആരോ തള്ളിവിടുന്നതുപോലെയാണ് നഖത്തിന്റെ വളർച്ച കണ്ടാൽ തോന്നുക.ചർമ പുറംപാളിയുടെ കെരാറ്റിൻ അടുക്ക് രൂപാന്തരം പ്രാപിച്ചുണ്ടാക്കുന്ന കെരാറ്റിൻ തകിടുകളാണ് നഖങ്ങൾ. നഖത്തിന്റെ കാണാൻ കഴിയാത്ത കടഭാഗം അഥവാ നഖമൂലത്തിന്റെ (The nail root) ഇരുവശത്തുമുള്ള കോർണിയോ സൈറ്റുകളാണ് ഇതിനുവേണ്ട കെരാറ്റിൻ നൽകുന്നത്. ഉള്ളിൽ കെരാറ്റിൻ നിറച്ച് കോർണിയോസൈറ്റ് കോശങ്ങൾ നഖമൂലത്തിലേക്ക് കൊഴിഞ്ഞുകൊണ്ടിരിക്കും. അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണിത്. മുന്നേ  കൊഴിഞ്ഞുവീണവ പുറകേ കൊഴിയുന്നതിന്റെ തിരക്കിൽപ്പെട്ട് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കും നഖം പുറത്തേക്ക് നീങ്ങുന്നതും ഇതുകൊണ്ട് തന്നെ. നഖമൂലത്തിനോട് ഒട്ടിച്ചേരാനായി കൊഴിഞ്ഞുവീണ കോർണിയൊസൈറ്റുകളുടെ ശേഖരത്തെ മാട്രിക്സ് (Matrix)എന്നുപറയുന്നു.                                         അകവശത്തുള്ള മാട്രിക്സിന്റെ മുന്നേറ്റമാണ് നഖത്തിന്റെ കടഭാഗത്ത് ചന്ദ്രക്കലപോലെ കാണുന്ന ലൂണ്യൂൾ. നഖത്തിന്റെ നല്ലൊരുഭാഗവും ഉണ്ടാവുന്നത് ഇതിൽ നിന്നാണ...

വിഷങ്ങള്‍ പലതരം

ഹെംലോക് എന്ന സസ്യവിഷം അതിലൊന്നാണ്. അതു നല്‍കിയാണ്‌ ഗ്രേറ്റ്‌ ഫിലോസഫര്‍ ആയിരുന്ന സോക്രട്ടീസിനെ കൊന്നത്. പിന്നൊന്നുള്ളത് അക്കോനൈറ്റ് ആണ്. ക്ലോഡിയസ് ചക്രവര്‍ത്തിയെ അദ്ദേഹത്തിന്റെ ഭാര്യ അഗ്രിപ്പിന കൊന്നത് ഈ സസ്യവിഷം നല്‍കിയാണ്‌. പിന്നെയുള്ളത്  ബെലഡോണയാണ്. പണ്ടു കണ്ണെഴുതാനും കവിളു ചുവപ്പിക്കാനും ഒക്കെ ഉപയോഗിച്ചു. പക്ഷേ ഇതിന്‍റെ പത്തു ഇല തിന്നാല്‍ ആള് കാലിയാകും. ഡൈ മീതൈല്‍ മെര്‍ക്കുറി പക്ഷേ, മെല്ലെ മെല്ലെയേ കൊല്ലൂ. കൈയ്യില്‍ ഒന്ന് പുരണ്ടാല്‍ ചുരുങ്ങിയത് നാലു മാസം കൊണ്ടു മാത്രമേ ആളു വടിയാകൂ. അങ്ങിനെയാണ് ഒരു പരീക്ഷണത്തിനിടെ ന്യൂ ഹാംഷെയറിലെ ഡര്‍മൌത്ത് കെമിസ്ട്രി പ്രൊഫസര്‍ 1996ല്‍ കാലിയായത്. ടെട്രോഡോടോക്സിന്‍ കടലിന്റെ അടിത്തട്ടിലെ ചില മീനുകളില്‍ കാണുന്ന വിഷമാണ്. 26 ചെറുപ്പക്കാരെ ഒരു മിനിറ്റ് കൊണ്ടു കൊന്നു കളയാനുള്ള ശക്തിയുണ്ട് ഈ മീന്‍ വിഷത്തിന്. പൊളോണിയം റേഡിയോ വികിരണം ഉള്ള വിഷമാണ്. ഒരൊറ്റ ഗ്രാം പൊളോണിയം ഉപയോഗിച്ചു കുറഞ്ഞ മാസങ്ങള്‍ കൊണ്ടു പതിനഞ്ചു ലക്ഷം ആളുകളെ കൊല്ലാന്‍ കഴിയും. പ്രസിദ്ധ റഷ്യന്‍ ചാരന്‍ അലക്സാണ്ടര്‍ ലിത്വിനെങ്കോയെ മൂന്നാഴ്ച കൊണ്ടു കൊന്നത് ഇതിന്റെ ചെറിയൊരു അംശം അദ...

ദോശയിലെ സുഷിരങ്ങൾ

ദോശയിലും അപ്പത്തിലുമൊക്കെ ചെറിയ സുഷിരങ്ങൾ കണ്ടിരിക്കുമല്ലൊ.മാവ് പുളിക്കുവാനായി യീസ്റ്റോ അപ്പക്കാരമൊ ചേർക്കാറുണ്ട്. മാവിലടങ്ങിയിരിക്കുന്ന പഞ്ചസാരയെ യീസ്റ്റ് വിഘടിപ്പിച്ച് കാർബൺ ഡൈ ഓക്സൈഡ് (CO2)ഉണ്ടാക്കും. അപ്പക്കാരമെന്നത് സോഡിയം ബൈകാർബണേറ്റാണ്.ഇതും CO2 ഉണ്ടാക്കുന്നതാണ്.ഇത് മാവിനുള്ളിൽ തങ്ങിനിൽക്കുന്നതുകൊണ്ടാണ് പുളിച്ചു പൊങ്ങുന്നത്.ഈ മാവുപയോഗിച്ച് ദോശയൊ അപ്പമൊ ഉണ്ടാക്കുമ്പോൾ ചൂട് തട്ടുമ്പോൾ  CO2 പുറത്ത് പോകും. ഈ ഭാഗത്താണ് സുഷിരങ്ങൾ കാണുന്നത്. ഒരു കടുക് മണിയുടെ വലിപ്പമുള്ള യീസ്റ്റിൽ പോലും ആയിരത്തോളം യീസ്റ്റ്കോശങ്ങൾ കാണും. ഇതൊരു ഏകകോശജീവിയാണ്. അനുകൂല സാഹചര്യത്തിൽ ഇവ ഊർജസ്വലരാവും.ചെറുചൂട് വെള്ളത്തിൽ ലയിപ്പിച്ചാണ് യീസ്റ്റ് മാവിൽ ചേർക്കുന്നത് ഇത് അനുകൂലമാണ് മാവിലടങ്ങിയ പഞ്ചസാര തിന്ന് യീസ്റ്റങ്ങ് വളരും ഇതിന്റെ ഫലമായാണ് CO2 പുറത്തുവരുന്നതും മാവ് പുളിച്ച് പൊങ്ങുന്നതും.

പാൻസ്‌പെർമിയ സിദ്ധാന്തം

അന്യഗ്രഹജീവികള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളത് തന്നെയാണോ? അന്യഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യം? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ശാസ്ത്രലോകം ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള അന്വേഷണം മനുഷ്യരിലേക്ക് തന്നെ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കാരണം ശാസ്ത്രലോകം കണ്ടെത്താന്‍ ശ്രമിക്കുന്ന അന്യഗ്രഹ ജീവികള്‍ മറ്റാരുമല്ല, അത് മനുഷ്യര്‍ തന്നെയാണെന്നാണ് കണ്ടെത്തല്‍. ആവിര്‍ഭാവം ചെയ്ത ജീവന്‍ വാല്‍നക്ഷത്രത്തിലോ ധൂമകേതുവിലോ ഭൂമിയിലേക്ക് എത്തുകയായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. 'പാന്‍സ്‌പെര്‍മിയ' എന്ന് പേരിട്ട സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ തങ്ങളുടെ വാദമുഖം അവതരിപ്പിക്കുന്നത്. 1800കള്‍ മുതല്‍ ഈ സിദ്ധാന്തം നിലവിലുണ്ട്. ഉൽക്കകൾ, ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഗ്രഹശകലങ്ങൾ എന്നിവയിലൂടെയാണ് ജീവൻ പ്രപഞ്ചത്തിലെങ്ങും വ്യാപിച്ചത് എന്ന് അവകാശപ്പെടുന്ന സിദ്ധാന്തമാണ് പാൻസ്‌പെർമിയ. ബഹിരാകാശത്ത് ഉടലെടുക്കുന്ന ജീവകണങ്ങൾ അവിടെ നിന്ന് രക്ഷപ്പെട്ട് ബഹിരാകാശ ധൂളീപടലങ്ങളിൽ കൂടി കാലങ്ങളോളം സഞ്ചരിച്ച് മറ്റു ഗ്രഹങ്ങളിലോ പ്രദേശങ്ങളിലോ എത്തിച്ചേരുന...