Skip to main content

പാൻസ്‌പെർമിയ സിദ്ധാന്തം

അന്യഗ്രഹജീവികള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളത് തന്നെയാണോ? അന്യഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യം? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ശാസ്ത്രലോകം ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള അന്വേഷണം മനുഷ്യരിലേക്ക് തന്നെ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കാരണം ശാസ്ത്രലോകം കണ്ടെത്താന്‍ ശ്രമിക്കുന്ന അന്യഗ്രഹ ജീവികള്‍ മറ്റാരുമല്ല, അത് മനുഷ്യര്‍ തന്നെയാണെന്നാണ് കണ്ടെത്തല്‍.

ആവിര്‍ഭാവം ചെയ്ത ജീവന്‍ വാല്‍നക്ഷത്രത്തിലോ ധൂമകേതുവിലോ ഭൂമിയിലേക്ക് എത്തുകയായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. 'പാന്‍സ്‌പെര്‍മിയ' എന്ന് പേരിട്ട സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ തങ്ങളുടെ വാദമുഖം അവതരിപ്പിക്കുന്നത്. 1800കള്‍ മുതല്‍ ഈ സിദ്ധാന്തം നിലവിലുണ്ട്. ഉൽക്കകൾ, ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഗ്രഹശകലങ്ങൾ എന്നിവയിലൂടെയാണ് ജീവൻ പ്രപഞ്ചത്തിലെങ്ങും വ്യാപിച്ചത് എന്ന് അവകാശപ്പെടുന്ന സിദ്ധാന്തമാണ് പാൻസ്‌പെർമിയ.

ബഹിരാകാശത്ത് ഉടലെടുക്കുന്ന ജീവകണങ്ങൾ അവിടെ നിന്ന് രക്ഷപ്പെട്ട് ബഹിരാകാശ ധൂളീപടലങ്ങളിൽ കൂടി കാലങ്ങളോളം സഞ്ചരിച്ച് മറ്റു ഗ്രഹങ്ങളിലോ പ്രദേശങ്ങളിലോ എത്തിച്ചേരുന്നു. അവിടങ്ങളിലെ അനുകൂല പരിസ്ഥിതി ഉപയോഗപ്പെടുത്തി അവ പരിണാമത്തിനു വിധേയമായി കൂടുതൽ സങ്കീർണ്ണ ഘടനയിലുള്ള ജീവരൂപങ്ങളായി മാറുന്നു എന്നാണ് ഈ സിദ്ധാന്തം  പറയുന്നത്. അതായത് പാൻസ്പെർമിയ ജീവൻ എങ്ങനെ ഉണ്ടായി എന്നു വിശദീകരിക്കുന്നില്ല. പകരം അത് എങ്ങനെയാണ് വിതരണം ചെയ്യപ്പെട്ടത് എന്നാണ് പറയുന്നത്.

പാൻസ്പെർമിയ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീസിലെ അനക്സഗോറസ് എന്ന തത്ത്വചിന്തകനായിരുന്നു. പിന്നീട് ഇത് കൂടുതൽ ശാസ്ത്രീയമായി വികസിപ്പിച്ചത് ജോൺസ് ജേക്കബ് ബെർസീലിയസ് (1834), ഹെർമ്മൻ ഇ. റിച്ചർ (1865),  കെൽവിൻ (1871), ഹെർമൻ വോൺ ഹെൽമോൾട്സ് (1879) എന്നിവരായിരുന്നു. ഈ പരികല്പന കൂടുതൽ വിശദാംശങ്ങളോടു കൂടി ഇന്നത്തെ രീതിയിൽ വികസിപ്പെച്ചെടുത്തത് സ്വീഡിഷ് രസതന്ത്രജ്ഞനായ സ്വാന്തെ അറീനിയസ് (1903) ആണ്.

സർ ഫ്രെഡ് ഹോയ്‌ൽ (1915-2001) ചന്ദ്ര വിക്രമസിംഗെ (ജ.1939) എന്നീ ശാസ്ത്രജ്ഞർ ഈ സിദ്ധാന്തത്തെ സാധൂകരിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ കണ്ടെത്തി. നക്ഷത്രാന്തരീയ പടലങ്ങളിൽ ജൈവപദാർത്ഥങ്ങൾ ധാരാളം കണ്ടേക്കാമെന്ന ഒരു പരികല്പന 1974ൽ ഇവർ മുന്നോട്ടു വെച്ചു. പിന്നീട് വിക്രമസിംഗെ ഇതിന് കൂടുതൽ തെളിവുകൾ നൽകുകയും ചെയ്തു.  ഹോയലും വിക്രമസിംഗെയും ഇപ്പോഴും ഇത്തരം ജൈവപദാർത്ഥങ്ങൾ ഭൂമിയിൽ പ്രവേശിച്ചു കൊണ്ടിരിക്കുന്നു എന്ന അഭിപ്രായക്കാരാണ്. വൻതോതിലുണ്ടാവുന്ന പകർച്ചവ്യാധികൾ, പുതിയ രോഗങ്ങൾ, വലിയതോതിലുള്ള ജനിതകമാറ്റങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണം എന്നിവ ഇങ്ങനെ പുതുതായി ഭൂമിയിലേക്കു വരുന്ന ജൈവഘടകങ്ങളാണ് എന്നാണവരുടെ അഭിപ്രായം.

ഭൗമേതരജീവികളെ കണ്ടെത്തുന്നതിൽ പാൻസ്പെർമിയ സിദ്ധാന്തമായിരിക്കും മനുഷ്യനെ സഹായിക്കാനെത്തുക എന്ന് പ്രസിദ്ധ ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് 2009ൽ അഭിപ്രായപ്പെടുകയുണ്ടായി.

“ ഗ്രഹങ്ങളിൽ നിന്നും ഗ്രഹങ്ങളിലേക്കും നക്ഷത്രവ്യവസ്ഥകളിൽ നിന്നും നക്ഷത്രവ്യവസ്ഥകളിലേക്കും ജീവൻ പടർന്നെത്തിയത് ഉൽക്കകളിലൂടെയാണ് ”
- സ്റ്റീഫൻ ഹോക്കിങ്

പാൻസ്പെർമിയ തിയറി പ്രകാരം ജീവൻ പ്രപഞ്ചത്തിലാകമാനം വ്യാപിക്കുന്നത് സൂക്ഷ്മജീവികളിലൂടെയുമാണ്. ഭൂമിയിൽ സംഭവിക്കുന്ന പല മഹാരോഗങ്ങൾക്കും കാരണക്കാരായ സൂക്ഷമജീവികൾ വന്നത് ഭൂമിയിൽ നിന്നല്ല എന്ന് ഇന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
അത് പോലെ തന്നെ ജീവന്റെ അടിസ്ഥാന തത്വങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു. ജീവന് വളരാൻ വായുവും ജലവും ആവശ്യമാണെന്നത് ഇന്ന് തെറ്റായ അറിവാണ്. ജൂപ്പിറ്ററിലെ അന്തരീക്ഷം ക്യത്യമാമായി സ്യഷ്ടിച്ചപ്പോൾ അതിലും ജീവിക്കുന്ന ബാക്ടീരിയകളെ ശാസ്ത്രജ്ഞർ  കണ്ടെത്തിയിട്ടുണ്ട്.

2007ൽ മറ്റൊരു കണ്ടുപിടുത്തവും നടന്നു. സാൽമൊണല എന്ന ബാക്ടീരിയ സീറോ ഗ്രാവിറ്റിയിൽ, അതായത് ശൂന്യാകാശത്തിലെ അന്തരീക്ഷത്തിൽ 700മടങ്ങ് അപകടകാരിയാകുന്നു എന്ന്. അത് പോലെ തന്നെ സ്പാനിഷ് ഇൻഫ്ലുവെൻസയുടെ അണുക്കളും വന്നത് ഭൂമിയിൽ നിന്നല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. 2007 തന്നെ പെറുവിൽ പതിച്ച മറ്റൊരു ഉൽക്ക കാരണം സമീപപ്രദേശങ്ങളിലുള്ളവർക്ക് അസ്വസ്ഥതകളും രോഗലക്ഷണങ്ങൾ വരെയുണ്ടായി.

2006ൽ നാസ ഓർഗനൈസേഷൻ ഭൂമിക്കടുത്തുകൂടി പോയ മറ്റൊരു നക്ഷത്രസമൂഹത്തിൽ നിന്നും വന്ന ഒരു ഉൽക്കയുടെ ധൂളികൾ ബഹിരാകാശവാഹനം ഉപയോഗിച്ച് ശേഖരിക്കുകയുണ്ടായി. അതിസൂക്ഷമായ വൈറസുകളെ ഇതിൽ നിന്നും അവർ കണ്ടെത്തി. ഭൂമിയിൽ ജീവന്റെ ഉൽപ്പത്തിക്കും മുൻപുള്ള ജീവജാലത്തിന്റെ ഫോസിൽ അന്റാർട്ടികയിൽ പതിച്ച ഒരുൽക്കയിൽ നിന്ന് കണ്ടെടുത്തതും ഇതിനോടൊപ്പം ചേർത്ത് വായിക്കാം…

Comments

കൂടുത

വിഷങ്ങള്‍ പലതരം

ഹെംലോക് എന്ന സസ്യവിഷം അതിലൊന്നാണ്. അതു നല്‍കിയാണ്‌ ഗ്രേറ്റ്‌ ഫിലോസഫര്‍ ആയിരുന്ന സോക്രട്ടീസിനെ കൊന്നത്. പിന്നൊന്നുള്ളത് അക്കോനൈറ്റ് ആണ്. ക്ലോഡിയസ് ചക്രവര്‍ത്തിയെ അദ്ദേഹത്തിന്റെ ഭാര്യ അഗ്രിപ്പിന കൊന്നത് ഈ സസ്യവിഷം നല്‍കിയാണ്‌. പിന്നെയുള്ളത്  ബെലഡോണയാണ്. പണ്ടു കണ്ണെഴുതാനും കവിളു ചുവപ്പിക്കാനും ഒക്കെ ഉപയോഗിച്ചു. പക്ഷേ ഇതിന്‍റെ പത്തു ഇല തിന്നാല്‍ ആള് കാലിയാകും. ഡൈ മീതൈല്‍ മെര്‍ക്കുറി പക്ഷേ, മെല്ലെ മെല്ലെയേ കൊല്ലൂ. കൈയ്യില്‍ ഒന്ന് പുരണ്ടാല്‍ ചുരുങ്ങിയത് നാലു മാസം കൊണ്ടു മാത്രമേ ആളു വടിയാകൂ. അങ്ങിനെയാണ് ഒരു പരീക്ഷണത്തിനിടെ ന്യൂ ഹാംഷെയറിലെ ഡര്‍മൌത്ത് കെമിസ്ട്രി പ്രൊഫസര്‍ 1996ല്‍ കാലിയായത്. ടെട്രോഡോടോക്സിന്‍ കടലിന്റെ അടിത്തട്ടിലെ ചില മീനുകളില്‍ കാണുന്ന വിഷമാണ്. 26 ചെറുപ്പക്കാരെ ഒരു മിനിറ്റ് കൊണ്ടു കൊന്നു കളയാനുള്ള ശക്തിയുണ്ട് ഈ മീന്‍ വിഷത്തിന്. പൊളോണിയം റേഡിയോ വികിരണം ഉള്ള വിഷമാണ്. ഒരൊറ്റ ഗ്രാം പൊളോണിയം ഉപയോഗിച്ചു കുറഞ്ഞ മാസങ്ങള്‍ കൊണ്ടു പതിനഞ്ചു ലക്ഷം ആളുകളെ കൊല്ലാന്‍ കഴിയും. പ്രസിദ്ധ റഷ്യന്‍ ചാരന്‍ അലക്സാണ്ടര്‍ ലിത്വിനെങ്കോയെ മൂന്നാഴ്ച കൊണ്ടു കൊന്നത് ഇതിന്റെ ചെറിയൊരു അംശം അദ...

ദോശയിലെ സുഷിരങ്ങൾ

ദോശയിലും അപ്പത്തിലുമൊക്കെ ചെറിയ സുഷിരങ്ങൾ കണ്ടിരിക്കുമല്ലൊ.മാവ് പുളിക്കുവാനായി യീസ്റ്റോ അപ്പക്കാരമൊ ചേർക്കാറുണ്ട്. മാവിലടങ്ങിയിരിക്കുന്ന പഞ്ചസാരയെ യീസ്റ്റ് വിഘടിപ്പിച്ച് കാർബൺ ഡൈ ഓക്സൈഡ് (CO2)ഉണ്ടാക്കും. അപ്പക്കാരമെന്നത് സോഡിയം ബൈകാർബണേറ്റാണ്.ഇതും CO2 ഉണ്ടാക്കുന്നതാണ്.ഇത് മാവിനുള്ളിൽ തങ്ങിനിൽക്കുന്നതുകൊണ്ടാണ് പുളിച്ചു പൊങ്ങുന്നത്.ഈ മാവുപയോഗിച്ച് ദോശയൊ അപ്പമൊ ഉണ്ടാക്കുമ്പോൾ ചൂട് തട്ടുമ്പോൾ  CO2 പുറത്ത് പോകും. ഈ ഭാഗത്താണ് സുഷിരങ്ങൾ കാണുന്നത്. ഒരു കടുക് മണിയുടെ വലിപ്പമുള്ള യീസ്റ്റിൽ പോലും ആയിരത്തോളം യീസ്റ്റ്കോശങ്ങൾ കാണും. ഇതൊരു ഏകകോശജീവിയാണ്. അനുകൂല സാഹചര്യത്തിൽ ഇവ ഊർജസ്വലരാവും.ചെറുചൂട് വെള്ളത്തിൽ ലയിപ്പിച്ചാണ് യീസ്റ്റ് മാവിൽ ചേർക്കുന്നത് ഇത് അനുകൂലമാണ് മാവിലടങ്ങിയ പഞ്ചസാര തിന്ന് യീസ്റ്റങ്ങ് വളരും ഇതിന്റെ ഫലമായാണ് CO2 പുറത്തുവരുന്നതും മാവ് പുളിച്ച് പൊങ്ങുന്നതും.

നഖത്തിന്റെ വളർച്ച

മാംസത്തിനകത്തു നിന്നും പുറത്തേക്ക് ആരോ തള്ളിവിടുന്നതുപോലെയാണ് നഖത്തിന്റെ വളർച്ച കണ്ടാൽ തോന്നുക.ചർമ പുറംപാളിയുടെ കെരാറ്റിൻ അടുക്ക് രൂപാന്തരം പ്രാപിച്ചുണ്ടാക്കുന്ന കെരാറ്റിൻ തകിടുകളാണ് നഖങ്ങൾ. നഖത്തിന്റെ കാണാൻ കഴിയാത്ത കടഭാഗം അഥവാ നഖമൂലത്തിന്റെ (The nail root) ഇരുവശത്തുമുള്ള കോർണിയോ സൈറ്റുകളാണ് ഇതിനുവേണ്ട കെരാറ്റിൻ നൽകുന്നത്. ഉള്ളിൽ കെരാറ്റിൻ നിറച്ച് കോർണിയോസൈറ്റ് കോശങ്ങൾ നഖമൂലത്തിലേക്ക് കൊഴിഞ്ഞുകൊണ്ടിരിക്കും. അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണിത്. മുന്നേ  കൊഴിഞ്ഞുവീണവ പുറകേ കൊഴിയുന്നതിന്റെ തിരക്കിൽപ്പെട്ട് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കും നഖം പുറത്തേക്ക് നീങ്ങുന്നതും ഇതുകൊണ്ട് തന്നെ. നഖമൂലത്തിനോട് ഒട്ടിച്ചേരാനായി കൊഴിഞ്ഞുവീണ കോർണിയൊസൈറ്റുകളുടെ ശേഖരത്തെ മാട്രിക്സ് (Matrix)എന്നുപറയുന്നു.                                         അകവശത്തുള്ള മാട്രിക്സിന്റെ മുന്നേറ്റമാണ് നഖത്തിന്റെ കടഭാഗത്ത് ചന്ദ്രക്കലപോലെ കാണുന്ന ലൂണ്യൂൾ. നഖത്തിന്റെ നല്ലൊരുഭാഗവും ഉണ്ടാവുന്നത് ഇതിൽ നിന്നാണ...